വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ലളിതമായ ട്രിക്കുകളിലൂടെ അപകടകരമായ സൈറ്റുകളിലേക്ക് എത്തിച്ച് യൂസര്‍മാരെ കുടുക്കാനാണ് ഹാക്കർമാർ ശ്രമിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ യൂസര്‍മാരെ ക്ഷണിക്കുന്ന ലിങ്കുകളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്.
വാട്‍സ്ആപ്പ് വീഡിയോ കോളിങ്ങിനുള്ള ക്ഷണം ലഭിക്കുമ്പോൾ അതിനോടൊപ്പം തന്നെ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ സുഹൃത്തുക്കളെ ഇന്‍വൈറ്റ് ചെയ്യാനുള്ള നിര്‍ദേശവും പിന്നാലെ വരും. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫങ്ഷന്‍ ആക്ടിവേറ്റ് ചെയ്യാൻ സന്ദേശം ലഭിച്ചാൽ അതിൽ ക്ലിക്ക് ചെയ്യരുത്. ആ ലിങ്കിലൂടെ നിങ്ങളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയേക്കാമെന്ന് ദി സൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments