മേട്ടുപ്പാളയം: മേട്ടുപ്പാളയത്ത് കേരളത്തിൽ നിന്ന് പോയ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.കാര്‍ യാത്രികരായ കോയമ്പത്തൂര്‍ സ്വദേശികളായ യുവാക്കളാണ് മരിച്ചത്.കരണ്‍ (21), മുത്തുകുമാര്‍ (21), വിനീത് (21) എന്നിവരാണ് മരിച്ചത്. കാര്‍ ഒരു ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു.
മൂന്നാര്‍ അടിമാലി ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിനോദയാത്ര പോയ ബസാണ് അപകടത്തിൽ പെട്ടത്. കാർ ഓടിച്ച വിനയ് എന്ന ചെറുപ്പക്കാരനെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments