കോഴിക്കോട്: സിനിമയുടെ ട്രെയിലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത എംകെ മുനീറിന് മതവാദികളുടെ പൊങ്കാല. ഇതേ തുടര്‍ന്ന് പിന്നീട് എംകെ മുനീര്‍ ഫേസ്ബുക്കില്‍ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തു. വി.എം വിനു സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്‍റെ ട്രെയ്‌ലറാണ് കഴിഞ്ഞ 24-തീയതി എംകെ മുനീര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റഹ്മാൻ നായകനായി മറുപടിയുടെ ട്രെയിലർ ആണ് മുനീർ ഷെയർ ചെയ്തത്. റഹ്മാനും ഭാമയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
സ്വയം നാറ്റിക്കുന്ന പരിപാടി ചെയ്യരുത്., മുനീർ മുസ്ലീം ലീഗ് സെക്രട്ടേറിയറ്റ് അംഗവും വർക്കിങ് കമ്മിറ്റി അംഗവും ആണ്. മാത്രമല്ല സിഎച്ചിന്റെ മകനും ആണ്. ഇക്കാര്യം ഓർമിപ്പിക്കുന്നു, ഇപ്പോൾ സിനിമ പ്രൊമോഷൻ ആണോ പണി എന്നിങ്ങനെയാണ് കമന്‍റുകള്‍ ആദ്യം തുടങ്ങുന്നത്.
നാട്ടിലെ പ്രശ്‌നങ്ങൾ നോക്കാനാണ്, അല്ലാതെ സിനിമ പോസ്റ്റർ പൊക്കി നടക്കാനല്ല മുസ്ലീം ലീഗിന്‍റെ ബാനറിൽ ജയിപ്പിച്ചു വിട്ടത് എന്നും കമന്‍റ് ഉണ്ട്. സിനിമയുടെ സാമൂഹ്യ പ്രസക്തി എന്താണെന്ന് അറിയില്ല. എന്നാൽ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് കുറച്ച് കൂടി പക്വത കാണിക്കണം എന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു ചിലര്‍.
ലീഗിന്‍റെ ബാനറിൽ നിന്നുകൊണ്ട് സിനിമ കഥ പറയരുതെന്നാണ് വേറെ ഒരാളുടെ ഉപദേശം. അതിനാണെങ്കിൽ ലീഗിൽ നിന്ന് രാജിവക്കുകയെങ്കിലും വേണമെന്നും ഇയാളുടെ ഉപദേശം. എന്നാല്‍ ഇതോടെ മുനീറിന്‍റെ സ്വതന്ത്ര്യത്തെ മാനിക്കണം എന്ന ആവശ്യമായി വന്നവരോടും ചിലര്‍ മറുപടി പറയുന്നുണ്ട്.
ഇസ്ലാമിൽ സിനിമ കാണുന്നതിന്‍റെ വിധി മുനീർ ഫാൻസിന് അറിയില്ലെന്നാണ് ഇനിയൊരു കമന്‍റ്. ഇവരൊന്നും നേരാം വണ്ണം മദ്രസ വിദ്യാഭ്യാസം നേടിയിട്ടുണ്ടാവില്ലെന്ന കണ്ടെത്തലും ഉണ്ട്
Post Your Comments