നിലമ്പൂരില്‍ തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവെയ്പില്‍ രണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. തമിഴ്‌നാട് സ്വദേശിയും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗവുമായ കുപ്പുസ്വാമി (ദേവരാജ്), കാവേരി (അജിത) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചതെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് പോലീസ് ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. രണ്ടു സിഐമാരുടെയും മൂന്ന് എസ്ഐമാരുടെയും നേതൃത്വത്തിലുണ്ട തണ്ടര്‍ ബോള്‍ട്ടിന്റെ പ്രത്യാക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. 22 പേരടങ്ങിയ മാവോയിസ്റ്റ് സംഘത്തെയാണു പൊലീസ് നേരിട്ടതെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. അതേസമയം, ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് ചില രാഷ്ട്രീയ സംഘടനകളുടെ ആരോപണം. സിപിഐയും മാവോയിസ്റ്റുകള്‍ക്കെതിരായ പോലീസ് വെടിവെയ്പിനെ നിശതമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.
Post Your Comments