ആലപ്പുഴ● പെണ്‍കുട്ടികളെ 14 സെക്കന്റ് നേരം നോക്കിയാല്‍ മാത്രമല്ല. ‘ഹലോ’ എന്ന് തുടര്‍ച്ചയായി മെസ്സേജ് അയച്ചാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി നടത്തിയ മുഖാമുഖത്തിലാണ് സിംഗത്തിന്റെ പുതിയ പരാമര്‍ശം.
സ്ത്രീത്വത്തെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ അപമാനിച്ചാല്‍ പരാതി നല്‍കാം. എന്നാല്‍ ഈ നിയമപ്രകാരം കഴിഞ്ഞവര്‍ഷം എട്ടു പേര് മാത്രമാണ് പരാതിപ്പെട്ടത്. ഇതേക്കുറിച്ചു മാസങ്ങള്‍ക്കു മുന്‍പു ഞാന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം? നിങ്ങള്‍ ആദ്യം നിങ്ങളെ രക്ഷിക്കണം. അതിനു കരാട്ടെ പോലെ കായികമുറകള്‍ പരിശീലിക്കണം. സ്വരക്ഷക്കായി പെണ്‍കുട്ടികള്‍ കത്തിയോ മുളക് സ്പ്രേയോ കയില് കരുതണം. പരാതിപ്പെടാന്‍ തയ്യാറായാല്‍ ഇത്തരം ശല്യങ്ങള് കുറയുമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
സ്ത്രീകളെ 14 സെക്കന്റ് നോക്കിയാല്‍ കേസെടുക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ സ്ത്രീകള്‍ പരാതി നല്കാന് മടിച്ചുനില്ക്കുന്നത് ഇന്നേവരെ ഒരു കേസ് രജിസ്റ്റര്‍ പോലും കഴിയാത്തതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
Post Your Comments