മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ദുരൂഹത വര്‍ധിപ്പിച്ച് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ മനുഷ്യാവകാശപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പായി മനുഷ്യാവകാശ പ്രവര്‍ത്തകരെ മൃതദേഹം കാണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമെ മൃതദേഹം കാണിക്കുകയുള്ളൂ എന്ന് പിന്നീട് അധികൃതർ അറിയിച്ചു. ഇതിൽ മനുഷ്യാവകാശപ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു.
തുടർന്ന് ആശുപത്രി പരിസരത്തേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ മനുഷ്യാവകാശപ്രവർത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോര്‍ച്ചറിക്ക് മുന്നില്‍ ഇവര്‍ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
Post Your Comments