KeralaNews

മാവോയിസ്റ്റ് വേട്ട; പോലീസിന്റെ മനോവീര്യം തകർക്കരുത് – ഉമ്മൻ‌ചാണ്ടി

കോഴിക്കോട്: നിലമ്പൂരിലെ വനമേഖലയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് നടപടിയെ ന്യായീകരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം ജീവന്‍ പണയം വച്ചും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേർത്തു.

തന്നിൽ നിന്നും പോലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവനകള്‍ ഉണ്ടാവില്ലെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി. തെക്കേ ഇന്ത്യയിലും മറ്റും മാവോവാദികള്‍ വലിയ സുരക്ഷാഭീഷണിയാണ് ഉയര്‍ത്തുന്നത്. അതുപോലെ നിയമവിരുദ്ധമായ എന്തെങ്കിലും നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കില്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

നടപടിക്രമങ്ങളില്‍ ചിലപ്പോള്‍ പാളിച്ചകള്‍ ഉണ്ടായെന്ന് വരാം. സര്‍ക്കാരാണ് അതെല്ലാം പരിശോധിക്കേണ്ടത്. പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button