മലപ്പുറം : നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 40 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഒ.സി.കെ പടി മുതല്‍ മുക്കട്ട വരെയുള്ള 4.3 കിലോമീറ്റര്‍ ദൂരമുള്ള ആദ്യഘട്ട നിര്‍മ്മാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിനു നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
സ്ഥലമുടമകളുടെ രേഖകളുടെ പരിശോധന കഴിഞ്ഞാല്‍ നഷ്ടപരിഹാരത്തുക അവര്‍ക്ക് കൈമാറും.അടുത്തയാഴ്ചയോടെ വീട്ടിക്കുത്ത് മുതലുള്ള റീച്ചിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കും. പൊതുമരാമരാമത്ത് ഉദ്യോഗസ്ഥര്‍ ലെവല്‍സ് എടുത്തതിനു ശേഷം കല്ലുങ്കുകളും പാര്‍ശ്വഭിത്തിയും നിര്‍മ്മിക്കുന്ന ജോലികളാണ് തുടങ്ങുക. നിലമ്പൂര്‍ ടൗണില്‍ നിത്യേനെയുള്ള ഗതാഗതക്കുരുക്കിന് ഏക പരിഹാരമാണ് നിലമ്പൂര്‍ ബൈപ്പാസ്
Post Your Comments