നിലമ്പൂർ: പോലീസിന്റെ വെടിയേറ്റ് രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായക തെളിവായി ഫോൺ സന്ദേശം. മാവോവാദിയെന്ന് അവകാശപ്പെടുന്ന അക്ബര്‍ എന്നയാളാണ് പോലീസ് കൊലപ്പെടുത്തിയത് അസുഖം ബാധിച്ച് കിടന്നവരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
നിലമ്പൂരിലെ പത്രം ഓഫീസുകളിലേക്ക് ഫോണില്‍ വിളിച്ചാണ് ഇയാൾ വിവരം അറിയിച്ചിരിക്കുന്നത്. രക്ഷപെടാൻ കഴിയാത്ത രീതിയിൽ അജിതയും കുപ്പുസ്വാമിയും രോഗബാധിതരായിരുന്നുവെന്നും അജിതയ്ക്ക് മഞ്ഞപ്പിത്തം ആയിരുന്നുവെന്നുമാണ് അക്ബർ അറിയിച്ചത്. സംഘത്തിലെ മറ്റുള്ളവർ വനത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഉള്ളതെന്നും ഇയാൾ അറിയിച്ചു
Post Your Comments