നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോലീസുകാരുമായിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാം ഇക്കാര്യങ്ങൾ അറിയിച്ചത്. എൻകൗണ്ടർ കില്ലിംഗുകളുടെ നാടായി കേരളം മാറുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.
കോടതികളാണ് ഇത്തരക്കാര്‍ക്ക് ശിക്ഷ വിധിക്കേണ്ടത്. മറിച്ച് സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാത്തിടത്തോളം കാലം ഇതിനെ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കൊലപാതകമായി കണക്കാക്കേണ്ടി വരുമെന്നും ഇതിന്റെ ഉത്തരവിദാത്തം പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നും വിടി ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ വാര്‍ത്ത വ്യാജമാണെന്നാരോപിച്ച് സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. നിലമ്പൂർ സംഭവത്തിന്റ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സിപിഐ മുഖപത്രം ജനയുഗം ആവശ്യപ്പെടുന്നു. കാനം രാജേന്ദ്രനും ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വെടിവെച്ചു കൊല്ലാന്‍ മാത്രം എന്തു കുറ്റങ്ങളാണ് മാവോയിസ്റ്റുകള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയാന്‍ ബാധ്യസ്ഥരാണെന്ന് കഴിഞ് ദിവസം നടനും സംവിധായകനുമായ ജോയ് മാത്യു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്:
Post Your Comments