പൂനെ : മുംബൈയില്‍ മൃഗശാലയില്‍ യുവാവ് കടുവക്കൂട്ടിലേക്ക് ചാടി. പൂനെ സ്വദേശിയായ ശുദ്ധോധന്‍ ബബറാവോ വാങ്കഡെ (25) എന്ന യുവാവാണ് സുരക്ഷാവേലി മറികടന്ന് കടുവാക്കൂട്ടിലേക്ക് ചാടിയത്. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പൂനെയിലെ രാജീവ് ഗാന്ധി സുവോളിക്കല്‍ പാര്‍ക്കിലെ മൃഗശാലയില്‍ ആയിരുന്നു സംഭവം.
കടുവാക്കൂട്ടിലേക്ക് ചാടുന്നതിന് മുന്‍പ് യുവാവ് റോയല്‍ ബംഗാള്‍ കടുവയുടെ കൂട്ടിലേക്ക് കയറാനും ശ്രമിച്ചതായി അധികൃതര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. വാങ്കഡെയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി ജീവനക്കാര്‍ പറഞ്ഞു. സംഭവം കണ്ട മൃഗശാലാ ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും ചേര്‍ന്ന് കടുവയുടെ തൊട്ടരികെ വരെ എത്തിയ വാങ്കഡെയെ പിന്‍വശത്തെ ഗേറ്റ് തുറന്ന് രക്ഷിക്കുകയായിരുന്നു. അല്‍പ നേരം കൂടി വൈകിയിരുന്നെങ്കില്‍ യുവാവിനെ കടുവ ആക്രമിക്കുമായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.
Post Your Comments