ന്യൂഡൽഹി; ന്യൂഡല്‍ഹി: കോടതികള്‍ക്ക് ഭരണകര്‍ത്താക്കള്‍ക്ക് നിര്‍ദേശം നല്‍കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഭരണത്തില്‍ ഇടപെടാനുള്ള അധികാരമില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.ജസ്റ്റീസ് ഠാക്കൂറിനുള്ള മറുപടിയായി ആണ് നിയമമന്ത്രി പറഞ്ഞത്. ഇതിനിടെ രാജ്യത്തെ കോടതികള്‍ ‘ലക്ഷ്ണ രേഖ’ തിരിച്ചറിയണമെന്നും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും അഭിപ്രായപ്പെട്ടു.
ജഡ്ജി നിയമനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് അറ്റോര്‍ണി ജനറലിന്റെയും നിയമമന്ത്രിയുടെയും പരാമർശങ്ങൾ.ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമെല്ലാം തീരുമാനിക്കുന്നത് പ്രത്യേക കൊളീജിയമോ സുപ്രീംകോടതി പാനലോ ആണെന്നും കേന്ദ്രം ഇതിന് അംഗീകാരം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സാധാരണ 80 നിയമനങ്ങള്‍ നടത്താറുള്ള സ്ഥാനത്ത് ഈ വര്‍ഷം 120 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ 500 ജഡ്ജിമാരുടെ ഒഴിവുകളുണ്ടെന്നും പുതിയ നിയമനങ്ങൾ നടത്തുന്നില്ലെന്നുമാണ് ജസ്റ്റീസ് ഠാക്കൂര്‍ പറഞ്ഞത്.
Post Your Comments