കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചത്. ജഡ്ജിയുടെ ഫോട്ടോ ചേര്‍ത്ത് വ്യാജ വാർത്തകൾ പ്രചരിക്കുമെന്നായിരുന്നു ഭീഷണി. മേല്‍ക്കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ പരാതിയിൽ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
അതേസമയം, കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തില്‍ തുടരവെ, സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചതായി കോടതിയ്ക്ക് വ്യക്തമായി. ഇതോടെയായിരുന്നു ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
ഒന്ന്, നാല്, 13,14 പ്രതികള്‍ ഒഴികെയുള്ളവരുടെ ജാമ്യമാണ് റദ്ദാക്കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച 12 പ്രതികളുടെയും ജാമ്യാപേക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനുള്ള രേഖകള്‍ വിചാരണ വേളയില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതി ജാമ്യം റദ്ദാക്കാന്‍ തീരുമാനിച്ചത്.
Post Your Comments