India

നാലു കോടിയുടെ തങ്കക്കട്ടികള്‍ കവര്‍ന്നു

അഹമ്മദാബാദ് : ബാങ്കുകളില്‍ പണം എത്തിച്ചു കൊടുക്കുന്ന ഏജന്‍സിയുടെ ഓഫീസില്‍ നാലു കോടി രൂപയുടെ സ്വര്‍ണ കവര്‍ച്ച. ശനിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ മിതാകലിയിലായിരുന്നു സംഭവം. കമ്പനിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷമാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഗാര്‍ഡിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ഈ സമയം മറ്റൊരു ഗാര്‍ഡ് വാനില്‍ കിടന്നുറങ്ങുകയായിരുന്നു. കവര്‍ച്ചാ സംഘം ഓഫീസിനുള്ളില്‍ കടന്ന് ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണം കവര്‍ന്നത്. 14 കിലോ വരുന്ന തങ്കക്കട്ടികളാണ് മോഷണംപോയത്. ബാങ്കുകളില്‍ പണവും സ്വര്‍ണവും എത്തിച്ചുനല്‍കുന്ന ഏജന്‍സിയായ എസ്‌ഐഎസ് പ്രൊസേഗര്‍ കമ്പനിയുടെ ഓഫീസിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button