തിരുവനന്തപുരം: നിലമ്പൂർ വനത്തിൽ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വധിച്ചുവെന്ന വാർത്ത ജനാധിപത്യ കേരളത്തെ അസ്വസ്ഥമാക്കുന്നുവെന്ന് സി.പി.ഐ മുഖപത്രം.മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണ വിധേയമാക്കണമെന്നും നിലമ്പൂര്‍ സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ജനയുഗത്തിൽ പറയുന്നു.
എന്താണ് യഥാർത്ഥത്തിൽ കരുളായി വനമേഖലയിൽ നടന്നതെന്നതിന്റെ വിശദാംശങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ എന്നും ലേഖനത്തിൽ വിശദീകരിക്കുന്നു.എഴുപതുകളുടെ ആരംഭത്തിൽ പോലീസ് കോല ചെയ്ത നക്‌സൽ നേതാവ് വർഗീസിന് ശേഷം സംസ്ഥാനത്ത് മാവോവാദത്തിന്റെ പേരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണെന്നും ലേഖനത്തിൽ പരാമർശമുണ്ട്.കൂടാതെ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനത്തിനും അഭിപ്രായ പ്രകടനത്തിനും മനുഷ്യ ജീവന്‍ തന്നെ വിലയായി നല്‍കുന്ന അവസ്ഥ കേരളത്തില്‍ ഒരു കാരണവശാലും സൃഷ്ടിക്കപ്പെടാന്‍ അവസരം നല്‍കരുതെന്നും പറയുന്നു.ഝാർഖണ്ഡ്, ഛത്തിസ്ഗഡ്, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ മാവോവാദികൾക്കെതിരായ വേട്ടയും അതിന്റെ പേരിൽ ആസൂത്രിത കൊലപാതകങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പതിവാണ്. എന്നാൽ കേരളം പോലെ ജനാധിപത്യത്തിനും സാക്ഷരതയ്ക്കും രാഷ്ട്രീയ സംസ്കാരത്തിനും ആഴത്തിൽ വേരോട്ടമുള്ള ഒരു സംസ്ഥാനത്ത് അത് ആവർത്തിച്ചുകൂടെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
Post Your Comments