Latest NewsKeralaNattuvarthaNewsIndia

കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റാവില്ല: സിപിഎമ്മിനെ വിമർശിച്ച് സിപിഐ

തിരുവനന്തപുരം: സി പി എമ്മിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ മുഖപത്രമായ ജനയുഗം. സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് വിമർശനം. കൊലയും ക്വട്ടേഷനുമല്ല കമ്മ്യൂണിസം, ചെഗുവേരയുടെ ചിത്രം പച്ചകുത്തിയാൽ കമ്മ്യൂണിസ്റ്റ്‌ ആവില്ല എന്നാണ് മുഖപത്രത്തിലെ കുറിപ്പിൽ എഴുതിയിരിക്കുന്നത്. പാർട്ടിയിൽ നിന്ന് തന്നെ കൊലയാളികളെയും കടത്തുകാരേയും പിടികൂടുന്ന സാഹചര്യത്തിലാണ് സി പി ഐ യുടെ ഈ വിമർശനം പ്രസക്തമാകുന്നത്.

Also Read:രാജ്യത്ത്​ 12 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്​ വാക്​സിനേഷൻ തുടങ്ങാൻ തീരുമാനം

‘സൈബർ സംഘങ്ങൾക്ക് കേരളം മുഴുവൻ ആരാധകരുണ്ട്. മാഫിയ പ്രവർത്തനങ്ങളെ തള്ളിപ്പറയുന്ന പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കളെ തള്ളിപ്പറയാനും ഇവർക്ക് മടിയുണ്ടായില്ല. ഈ മാറ്റം ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാവിയ്ക്ക് അപകടമുണ്ടാക്കുന്ന ലക്ഷണങ്ങളാണെന്നും’ കുറിപ്പിൽ പറയുന്നു.

സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സന്തോഷ്‌ കുമാറിന്റേതാണ് ഈ ലേഖനം. സ്വർണ്ണക്കടത്ത് വലിയ ചർച്ചയായി കേരളത്തിൽ മുഴുവൻ മാറിയിട്ടുണ്ട്. പാർട്ടിയ്ക്കുള്ളിലേക്ക് തന്നെ അതിന്റെ പ്രതിപ്പട്ടിക നീളുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സി പി ഐ യുടെ ഈ കുറിപ്പ് സി പി ഐ എമ്മിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നുറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button