കണ്ണൂര്‍: ‘ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചക്കുത്തിയും ചെങ്കൊടിപിടിച്ച് സെല്‍ഫി എടുത്തും രാഷട്രീയ എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റാകേണ്ടത് എന്ന് സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സിപിഐ മുഖപത്രം. രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ സി.പി.എം ബന്ധമുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് സി.പി.എമ്മിനെതിരെ സി.പി.ഐ മുഖപത്രത്തില്‍ ലേഖനം.
Read Also : ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഎം, സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി
‘നൈതിക രാഷട്രീയത്തിന്റെ പ്രസക്തിയും ക്രിമിനല്‍വത്ക്കരണവും’എന്ന തലക്കെട്ടിലാണ് വെള്ളിയാഴ്ച ഇറങ്ങിയ ‘ജനയുഗം’പത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. സി.പി.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്. രാഷട്രീയത്തില്‍ വര്‍ധിച്ചുവരുന്ന ക്രിമിനല്‍വത്ക്കരണത്തെ സംബന്ധിച്ചുള്ള വിശദമായ കുറിപ്പാണ് ലേഖനം.
കള്ളക്കടത്ത് -ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതുരാഷട്രീയ പ്രസഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസതുത ഞെട്ടിപ്പിക്കുന്നതാണെന്ന് സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
‘കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പ്രസഥാനം വളര്‍ന്നുവന്ന ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ഏത് വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബര ജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധക വൃന്ദത്തെ ഉണ്ടാക്കാനും വിപരീതവേഷം സൃഷടിച്ച് ‘ആണത്തഭാഷണങ്ങള്‍’നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ഥമായി ഉപയോഗപ്പെടുത്താനുമാണ് ഇവര്‍ ചെയതത്. മാഫിയ പ്രവര്‍ത്തനങ്ങളെ തള്ളിപറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല’ .
ആകാശ് തില്ലങ്കേരിയെ പോലെയുള്ള ഇത്തരം ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് പാര്‍ട്ടിയുടെ ചിറകിലേറി സമൂഹമാധ്യമങ്ങളില്‍ കിട്ടുന്ന വന്‍ സ്വീകാര്യതയോട സി.പി.എം ജാഗ്രത പുലര്‍ത്തണമെന്നും പറയുന്നു.
കണ്ണൂരിലെ അക്രമരാഷട്രീയത്തിന്റെ സ്വഭാവത്തില്‍ വന്നിട്ടുള്ള മാറ്റം ക്രിമിനല്‍വത്ക്കരണത്തിന്റെ ഭാഗമാണെന്നും കുറിപ്പില്‍ വിലയിരുത്തുന്നു. ‘മുന്‍കാലങ്ങളില്‍ രാഷട്രീയ പ്രശ്‌നങ്ങളില്‍ പ്രതിരോധം തീര്‍ത്തിരുന്നത് അതതു പ്രദേശത്തെ പ്രധാന പ്രവര്‍ത്തകര്‍ ആയിരുന്നെങ്കില്‍, ഇപ്പോള്‍ അത് പുറത്തുളള സംഘങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു’ എന്ന വരികളില്‍ പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘാംഗങ്ങളുമായുള്ള ബന്ധമാണ് സൂചിപ്പിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
Post Your Comments