Latest NewsKeralaNews

എല്ലാ മതങ്ങളിലും യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടുകളുള്ള ഒരു വിഭാഗമുണ്ട്: സി.പി.ഐ മുഖപത്രം

പുരോഗമനത്തിന്റെ ഉയര്‍ന്ന ഘട്ടമായ വര്‍ത്തമാന കാലത്ത് പ്രാകൃത ചിന്താഗതിയുള്ള ചിലര്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് തിരിച്ചു നടത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്.

തിരുവനന്തപുരം: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ എല്ലാ വിരുദ്ധ സാഹചര്യങ്ങളെയും അവഗണിച്ച് വിദ്യാഭ്യാസം നേടുകയും പരമോന്നത കോടതി ജഡ്ജി വരെ ആയി പ്രവര്‍ത്തിക്കുകയും ചെയ്ത ജസ്റ്റിസ് ഫാത്തിമാ ബീവിയെയും, നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അലങ്കരിച്ച എ.നഫീസത്തു ബീവിയെയും മുഖപ്രസംഗത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

പിന്തിരിപ്പന്‍ മനോഭാവമുള്ള പണ്ഡിതരും പുരോഹിതരും എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ശാസ്ത്ര, സാങ്കേതിക, സാഹിത്യ മേഖലകളില്‍ മുസ്ലീം സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുമ്പോഴും യാഥാസ്ഥിതിക നിലപാടുകളും ആക്രോശങ്ങളും ഉയര്‍ന്നു വരുന്നത് അപമാനകരമാണെന്നും മുഖപ്രസംഗം വിമര്‍ശിച്ചു. ക്ഷേത്രത്തില്‍ മുസ്ലീം പെണ്‍കുട്ടിക്ക് നൃത്തം അവതരിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ച സംഭവവും ജനയുഗം ചൂണ്ടിക്കാട്ടി.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

സ്വാതന്ത്ര്യാനന്തരം ആവിഷ്‌കരിക്കപ്പെട്ട വിദ്യാഭ്യാസ പദ്ധതികള്‍ എല്ലാ മതങ്ങളിലുമെന്ന പോലെ മുസ്ലീം സമുദായത്തിനകത്തും പരിഷ്‌കരണ പ്രക്രിയയ്ക്ക് ശക്തി പകര്‍ന്നുവെന്നും കേരളത്തില്‍ മുസ്ലീം ജനസംഖ്യ കൂടുതല്‍ ഉള്ള മലബാര്‍ മേഖലയില്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ 1954ല്‍ ആവിഷ്‌കരിച്ച മലബാര്‍ ജില്ലാബോര്‍ഡ് വിദ്യാഭ്യാസ വ്യാപന പ്രക്രിയയുടെ ആക്കം കൂട്ടിയെന്നും ജനയുഗം വ്യക്തമാക്കി.

‘പുരോഗമനത്തിന്റെ ഉയര്‍ന്ന ഘട്ടമായ വര്‍ത്തമാന കാലത്ത് പ്രാകൃത ചിന്താഗതിയുള്ള ചിലര്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് തിരിച്ചു നടത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ വ്യാപൃതരാണ്. ഇത്തരം ശ്രമങ്ങള്‍ എല്ലാ കാലഘട്ടത്തിലും നടക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഇത്തരം യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടുകളുള്ള ഒരു വിഭാഗമുണ്ട്. ആധുനിക നവോത്ഥാന കേരളത്തില്‍ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുവാന്‍ പാടില്ലാത്ത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ അതേ സമുദായങ്ങള്‍ക്കകത്തുനിന്നുതന്നെ പ്രതിരോധമുയരണം’- മുഖപ്രസംഗത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button