
തിരുവനന്തപുരം● നോട്ടുനിരോധം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാകുകയെന്ന് ധനമ്ന്ത്രി തോമസ് ഐസക് പറഞ്ഞു. പത്രലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധം ഗുണകരമാകും എന്നു വാദിക്കുന്നവർ പറയുന്നത് ഇതുമൂലം വില താഴും, പലിശ താഴും, അപ്പോൾ വായ്പയെടുത്തു നിക്ഷേപം നടത്താൻ അതു പ്രോത്സാഹനമാകും എന്നീ കാര്യങ്ങളാണ്. ഇവയൊക്കെ സംഭവിക്കാം. ഇതു സിദ്ധാന്തമാണ്.
എന്നാൽ ഹ്രസ്വകാലത്തേക്കാണെങ്കിലും ഇപ്പോൾ ഉണ്ടാകുന്ന ഭീകരമായ തകർച്ച വലിയ പ്രത്യാഘാതം ഉണ്ടാക്കും. അത് നിക്ഷേപാന്തരീക്ഷം ഇല്ലാതാക്കും. എനിക്കെന്തു ലാഭം കിട്ടും എന്നതാണല്ലോ മുതലാളിത്തത്തിന്റെ ചിന്ത. അപ്പോൾ പലിശ കുറഞ്ഞാലും നിക്ഷേപം വരില്ല. ജപ്പാനാണ് ഏറ്റവും നല്ല ഉദാഹരണം. അവിടെ ദശാബ്ദമായി പലിശനിരക്ക് മൈനസാണ്. എന്നാൽ നിക്ഷേപം ഉയരുന്നില്ല.
രൂപയ്ക്ക് ഉണ്ടാകുന്ന വിലയിടിവാണു മറ്റൊരു പ്രശ്നം. ഇപ്പോൾത്തന്നെ 68 കഴിഞ്ഞു. ഇത് 70 – 72 വരെയൊക്കെ പോയേക്കാം. അപ്പോൾ ധനികവിഭാഗക്കാൻ സമ്പാദ്യം ഡോളറിലേക്കു മാറ്റും. ഡോളറിന്റെ ഡിമാൻഡ് കൂടും. ശേഖരം കുറയും. മറ്റൊരു പ്രത്യാഘാതം വിദേശനിക്ഷേപം കുറയും എന്നതാണ്. വില്പനയിലാത്തതിനാൽ മോട്ടോർവാഹനമേഖലയടക്കം പലരംഗത്തും പ്രതിസന്ധിയാണെന്നും ഐസക് പറഞ്ഞു.
Post Your Comments