പെരിന്തല്‍മണ്ണ● പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ചരിത്രത്തിലേക്ക്. നൂറുല്‍ ഹുദ എന്ന അറബിക് പേരില്‍ നടത്തിയ സമ്മേളനത്തിന്റെ വന്‍വിജയം സംഘാടകരെ പോലും ഞെട്ടിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരും ‘നൂറുല്‍ ഹുദ’ എന്താണെന്ന് കാണാന്‍ എത്തിയവരും തിക്കി തിരക്കിയപ്പോള്‍ സമ്മേളന വേദിയായ കോടതിപ്പടി നിറഞ്ഞു കവിഞ്ഞു.
നൂറുല്‍ ഹുദ ഉദ്ഘാടനം ചെയ്യാന്‍ അഖിലേന്ത്യാ പ്രസിഡന്റ് അബ്ദുല് റഷീദ് അന്സാരി ഡല്‍ഹിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെത്തി . കേരളത്തിലെ ഇടത് – വലത് മുന്നണികളുടെ കപട ന്യൂനപക്ഷ സ്നേഹം തുറന്നു കാട്ടിയുള്ള പ്രസംഗത്തിന് നിറഞ്ഞ കൈയ്യടി. അഡ്വ.ഡാനി ജെ പോളിന്റെ കൃത്യമായ പരിഭാഷ. മുഖ്യ പ്രഭാഷകനായി എത്തിയത് ബി.ജെ.പി യുടെ തീപ്പൊരി പ്രാസംഗികന്‍ സി.കെ.പി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില് അണിനിരന്നത് വഖഫ് ബോര്‍ഡ് അംഗം അഡ്വ.റ്റി.ഒ നൗഷാദ് , ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ കെ നസീര്‍ തുടങ്ങിയവര്‍. മലപ്പുറം ജില്ലയിലെ ബി.ജെ.പി നേതൃത്വത്തിന്റെ ആസൂത്രണ മികവും ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന നേതൃത്വത്തിന്റെ ചടുലതയും കൂടിച്ചേര്‍ന്നപ്പോള്‍ പിറന്നത് ബി.ജെ.പി യുടെ ചരിത്രത്തിലെ തന്നെ പുതിയ ചരിത്രം. ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് ആയിരുന്നു നൂറുല്‍ ഹുദ യുടെ ജനറല്‍ കണ്‍വീനര്‍.
Post Your Comments