തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം.പോലീസ് ലാത്തിച്ചാർജിൽ അനില്‍ അക്കര എം.എല്‍.എയ്ക്ക് പരിക്കേറ്റു.
മുൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മാർച്ച് കളക്ട്രേറ്റിന് മുന്നിലേക്ക് എത്തിയപ്പോഴേക്കും സംഘർഷം ആരംഭിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ സംരക്ഷണവേലി തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. അനില്‍ അക്കരെയും മൂന്ന് പോലീസുകാരും നിരവധി പേർക്ക് പരിക്കേറ്റു.
Post Your Comments