ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാകുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത നീക്കം എന്താണെന്നറിയാന്‍ ആകാംഷയാണ്. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സ്വര്‍ണമാണെന്നാണ് സൂചന. സ്വര്‍ണത്തിന് പരിധികൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ആഭ്യന്തര തലത്തില്‍ ജ്വല്ലറി ഉമടകള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിനെക്കുറിച്ച് കൃത്യമായൊരു പ്രതികരണം നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ പുതിയ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്‍ ധനകാര്യ മന്ത്രാലയവും തയ്യാറായില്ല.
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ സ്വര്‍ണ ഇറക്കുമതിയിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന സംശയത്തെ തുടര്‍ന്ന് ജ്വല്ലറി ഉടമകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നോട്ടുകള്‍ നിരോധിച്ചതോടെ പണം നല്‍കിയുള്ള സ്വര്‍ണക്കടത്ത് കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
Post Your Comments