NewsInternational

ബാഗ്‌ദാദിൽ ചാവേർ സ്ഫോടനം

ബാഗ്ദാദ്:ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ചാവേര്‍ സ്ഫോടനം.സ്ഫോടനത്തിൽ ‍97 പേര്‍ കൊല്ലപ്പെടും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ബഗ്ദാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള ഹില്ല നഗരത്തിലെ ഒരു പെട്രോള്‍ പമ്പിനു സമീപത്താണ് സ്ഫോടനം ഉണ്ടായത്.

അർബയീൻ മത ചടങ്ങിനു ശേഷം കര്‍ബലാ നഗരത്തില്‍ നിന്നും മടങ്ങിയ ഷിയാ തീർഥാടകര്‍ സഞ്ചരിച്ച ബസ് പെട്രോള്‍ പമ്പിനു സമീപത്തുവച്ചാണ് സ്ഫോടനം ഉണ്ടായത്. അർബയീൻ മത ചടങ്ങിനു ശേഷം കര്‍ബലാ നഗരത്തില്‍ നിന്നും മടങ്ങിയ ഷിയാ തീർഥാടകര്‍ സഞ്ചരിച്ച ബസ് പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്നു. ബസിലേക്ക് അമോണിയം നിറച്ച ട്രക്ക് ഐഎസ് ചാവേര്‍ ഇടിച്ചു കയറ്റിയാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ ബസും പെട്രോൾ പമ്പും പൊട്ടിത്തെറിക്കുകയായിരുന്നു.ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ‌ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button