KeralaNewsGulf

ഫൈസലിന്റെ ഭാര്യക്ക് മാസാന്ത വിധവാ പെന്‍ഷന്‍ നൽകാൻ തീരുമാനം

മനാമ: മതം മാറിയതിന്റെ പേരിൽ കോല ചെയ്യപ്പെട്ട ഫൈസലിന്റെ മരണത്തിൽ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യോഗം അനുശോചന യോഗം ചേർന്നു . ഒപ്പം സംഭവത്തെ രൂക്ഷമായി അപലപിക്കുകയും ഫൈസലിന്റെ ഭാര്യക്ക് പ്രവാസി പെന്‍ഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി മാസാന്ത വിധവാ പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചു.നിലവില്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 15 പേര്‍ക്കാണ് ബഹ്റൈന്‍ കെ.എം.സിസി മലപ്പുറം ജില്ലാ കമ്മറ്റി പ്രവാസി വിധവാ പെന്‍ഷന്‍ വിതരണം ചെയ്തു വരുന്നത്.

പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു യോഗം ആവശ്യപ്പെട്ടു.സംഭവം പ്രവാസികളെ ഞെട്ടിക്കുന്നതാണെന്നും മലപ്പുറം ജില്ലയെ ലക്ഷ്യം വെച്ച്‌ അടുത്തിടെയായി നടക്കുന്ന ഫാസിസ്റ്റു കടന്നുകയറ്റത്തിനെതിരെ ജില്ലയിലെ എല്ലാ മത വിശ്വാസികളും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button