ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം 64,250.10 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ.10,670.62 കോടിയുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്.ഇതിന്റെ തൊട്ടു പിന്നാലെ വെസ്റ്റ് ബംഗാളും രാജസ്ഥാനും ഉണ്ട്.ഇതിനിടെ ജൻധൻ അക്കൗണ്ടുകളിൽ അനധികൃതമായി പണം വന്നോ എന്നന്വേഷിക്കാൻ ഐ ബിയും രംഗത്തുണ്ട്.
സോഴ്സ് വ്യക്തമാകാത്ത പണത്തിനു 60 % നികുതി ഏർപ്പെടുത്താൻ ആർ ബി ഐ ആലോചിക്കുന്നുണ്ട്.എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി ജന്‍ധന്‍ യോജന കഴിഞ്ഞ അഗസ്റ്റ് 28നാണ് നടപ്പിലാക്കിയത്.ഈ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപിക്കുന്ന തുക 50,000രൂപയായി നിശ്ചയിച്ചിരുന്നു.
അതേസമയം,ഈ അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായും പരാതിയുണ്ട്.എല്ലാ ജന്‍ധന്‍ അക്കൗണ്ടുകളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments