Kerala

വിദ്യാര്‍ത്ഥികള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ച അധ്യാപകന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: വിദ്യാര്‍ത്ഥികളെ അശ്ലീല കണ്ണുകള്‍ കൊണ്ട് കാണുന്ന അധ്യാപകരുടെ എണ്ണം കൂടിവരികയാണ്. നല്ല പാഠങ്ങളും നല്ല മാര്‍ഗങ്ങളും പറഞ്ഞുകൊടുക്കേണ്ട അധ്യാപകര്‍ പെണ്‍കുട്ടികളെ ചതിക്കുഴില്‍ വീഴ്ത്തുന്ന വാര്‍ത്ത ഒട്ടേറെ കേള്‍ക്കുന്നു. കേരളത്തിലും ഇതിന് കുറവൊന്നുമില്ല. മലപ്പുറം തിരൂരിലും സമാനമായ സംഭവം നടന്നു.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തു. സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കൂട്ടായ് എംഎംഎം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ രാജേഷ് കുമാറാണ് അറസ്റ്റിലായത്. വാട്‌സ്ആപ്പ് വഴിയാണ് അശ്ലീല ഫോട്ടോസ് അയച്ചത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button