NewsInternational

മൊസൂളിൽ മുന്നേറി ഇറാഖി സൈന്യം

മൊസൂൾ: മൊസൂള്‍ തിരിച്ചുപിടിക്കാനുളള പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഇറാഖി സൈന്യം. മൊസൂളിലേക്കുളള പ്രധാന പാതയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തെന്ന് സൈന്യം അറിയിച്ചു. മാത്രമല്ല ഐ എസിനെതിരെ ശക്തമായ വ്യോമാക്രമണവും തുടരുകയാണ്.

തല്‍ അഫറിനെയും സിന്‍ജറിനെയും ബന്ധിപ്പിക്കുന്നത് മൊസൂളിലേക്കുളള പ്രധാന പാതയാണ്. ഈ പാതയുടെ നിയന്ത്രണമാണ് ഇപ്പോള്‍ ഇറാഖി സേന ഏറ്റെടുത്തതെന്ന് അവകാശപ്പെടുന്നത്. സൈന്യത്തിന്റെ സാന്നിദ്ധ്യം ഈ പാതയിലേക്കുളള എല്ലാ ചെറുവഴികളിലുമുണ്ട്. ഐ എസിന്റെ ശക്തികേന്ദ്രം തല്‍ അഫറിനും മൊസൂളിനുമിടയിലാണ്. ഐ എസിനെ വളഞ്ഞിട്ട് പ്രതിരോധം തീര്‍ക്കലാണ് സൈന്യത്തിന്റെ നീക്കമെന്നാണ് നിലവിലെ മുന്നേറ്റം സൂചിപ്പിക്കുന്നത്.

ഷിയ പോരാളികളും കുര്‍ദ്ദിഷ് പടയും ഇറാഖി സൈന്യത്തോടൊപ്പം നടത്തിയ മുന്നേറ്റത്തിലാണ് ഇപ്പോഴത്തെ വിജയമെന്നും സൈന്യം വ്യക്തമാക്കുന്നു. ഇതോടൊപ്പം മൊസൂളിൽ അമേരിക്ക നയിക്കുന്ന സഖ്യസേനയുടെ നേതൃത്വത്തില്‍ ശക്തമായ വ്യോമാക്രണവും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടൈഗ്രിസ് നദിക്കുകുറുകെയുള്ള പാലവും വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഇതോടെ മൊസൂള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈസാഹചര്യത്തില്‍ ആക്രമണങ്ങള്‍ ശക്തമാക്കി ഐഎസിനെ തുരത്തുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. തദ്ദേശിയരായ അറബ് വംശജരുടെ സഹായത്തോടെ വരും മണിക്കൂറുകളില്‍ ശക്തമായ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന് സൈനീക വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button