ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കിയതിനു ശേഷം ജൻധൻ യോജന അക്കൗണ്ടുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായി സൂചന.15 ദിവസം കൊണ്ട് 21 ,000 കോടി രൂപയാണ് ഇത്തരം അക്കൗണ്ടുകളിൽ എത്തിയത്.കള്ളപ്പണക്കാർ മുതൽ മാവോയിസ്റ്റുകള്‍ വരെ നോട്ടു മാറ്റിയെടുക്കാൻ ഇത്തരം അക്കൗണ്ടുകൾ ഉപയോഗിച്ചതായി അറിയുന്നു.
ഏറ്റവും കൂടുതൽ നിക്ഷേപം എത്തിയത് ബംഗാളിൽ ആണ്.ജന്‍ധന്‍ പദ്ധതി പ്രകാരം 25 കോടി പേരാണ് വിവിധ ബാങ്കുകളിലായി അക്കൗണ്ടുകള്‍ തുറന്നത്. ഒരു പൈസാ പോലുമില്ലാതിരുന്ന അക്കൗണ്ടുകളിൽ ആണ് ഇപ്പോൾ നിക്ഷേപങ്ങളുടെ ഒഴുക്ക്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇതിലെ നിക്ഷേപം 65000 കോടിക്ക് മുകളിലേക്ക് ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുന്നു.
ജൻ ധന അക്കൗണ്ടുകളിൽ നിക്ഷേപങ്ങളെക്കുറിച്ചു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും എന്ന് സൂചനയുണ്ട്.അസാധു നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് നല്‍കിയ ഇളവുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുകയാണ്.
Post Your Comments