കാട്ടാക്കട: നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരുമെന്ന് ജി. സുധാകരൻ. റോഡ് നല്ലതല്ലെങ്കിൽ ഓണം കേറാമൂലയാണെന്ന പേരിൽ നല്ല വിവാഹാലോചനകൾ നടക്കില്ല. തന്റെ നാട്ടിലെ ഒരു ഗ്രാമത്തിൽ നല്ല റോഡ് വന്നതോടെ വിവാഹ പ്രായമായവർക്കു നല്ല വിവാഹങ്ങൾ നടന്നതായി ജി. സുധാകരൻ പറഞ്ഞു. കാട്ടാക്കട മൈലോട്ടുമൂഴി കനാൽ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പഴയ നിർമ്മാണരീതികളിൽ മാറ്റം വരുത്തി പൂർണമായും എൻജിനീയറിങ് രീതിയിൽ റോഡ് പണിതാൽ മാത്രമേ റോഡിന് ആയുസ്സുണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി. ഗ്രാമീണമേഖലയിലെ റോഡുകൾ പണിയുന്ന കരാറുകാരനെ തന്നെ 4 വർഷത്തേക്ക് അതിന്റെ പരിപാലനചുമതല ഏൽപ്പിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments