ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ കള്ളത്തരം പുറത്താകുന്നു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബാങ്കിലടച്ചത് മൂന്നു കോടിയുടെ കള്ളപ്പണമാണെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. അസാധുവാക്കിയ 500ന്റെയും 1000ന്റെയും നോട്ടുകള്‍ ഉപയോഗിച്ചാണ് കള്ളപ്പണം വെളുപ്പിക്കാന്‍ എഎപി ശ്രമിച്ചത്.
ഇതിന് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ബിജെപി ഡല്‍ഹി പ്രസിഡന്റ്്സതീഷ് ഉപാധ്യായയാണ് ആരോപണത്തിന് പിന്നില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സതീഷ് ലഫറ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന് കത്തയച്ചു. ആം ആദ്മി പാര്‍ട്ടി സംഭാവനയായി ലഭിച്ച പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അഞ്ച് രൂപ മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്ജ് എന്നിരിക്കെ ഇത്രമാത്രം അസാധുവാക്കപ്പെട്ട നോട്ടുകള്‍ എങ്ങനെ ലഭിച്ചുവെന്നാണ് ബിജെപി നേതാവിന്റെ ചോദ്യം. ബസ്സില്‍ സഞ്ചരിക്കുന്നവരിലധികവും സാധാരണക്കാരാണെന്നും ബിജെപി നേതാവ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments