Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നു

പൊന്നാനി: കള്ളപ്പണം വെളുപ്പിക്കാന്‍ ഏജന്റുമാര്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ട്. വളരെ രഹസ്യമായാണ് ഇവരുടെ നീക്കങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ കള്ളപ്പണം വെളുപ്പിക്കുന്നത്.

കമ്മീഷന്‍ വാങ്ങിച്ചാണ് പുതിയ തന്ത്രങ്ങളിലൂടെ ഇവര്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. മിക്ക സ്ഥലങ്ങളിലും ഇതിന് 30 ശതമാനം കമ്മീഷനും വാങ്ങുന്നുണ്ട്. പണം കൂടുതല്‍ പിന്‍വലിക്കാവുന്ന സമയമാകുമ്പോള്‍ ചെക്ക് നല്‍കാമെന്ന് പറഞ്ഞാണ് അക്കൗണ്ടില്‍ പണം സൂക്ഷിക്കുക. ഒരു കോടി നിക്ഷേപിച്ചാല്‍ 30 ലക്ഷം രൂപ ആരുടെ അക്കൗണ്ടിലാണോ പണം നിക്ഷേപിക്കുന്നത് അവര്‍ക്ക് കമ്മീഷനായി നല്‍കണം.

നിയമപരമായി പണം ബാങ്കിലടച്ചാല്‍ 30 ശതമാനം നികുതിക്ക് പുറമെ 60 ശതമാനം പെനാല്‍റ്റിയും ബാങ്ക് പിടിക്കും. ഒരു കോടി ബാങ്കില്‍ നിക്ഷേപിച്ചാല്‍ നികുതിയും പെനാല്‍റ്റിയും കഴിഞ്ഞ് ഉടമയ്ക്ക് ലഭിക്കുക 10 ലക്ഷം മാത്രമാണ്. ഈ സാഹചര്യമാണ് കണക്കില്‍ പെടാത്ത പണം ഇത്തരത്തില്‍ വെളുപ്പിക്കുന്നത്.

നികുതി ക്യത്യമായി അടക്കുന്നവരാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ അത്രയും പണം നിക്ഷേപിക്കാറില്ല. ഇപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി കോടികള്‍ തന്നെ ഇവര്‍ക്ക് സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. ഇത് ഇതുവരെയുള്ള ശമ്പളമാണെന്നോ കാര്‍ഷിക ആദായമാണെന്നോ തെറ്റിദ്ധരിപ്പിച്ചാല്‍ മാത്രം മതി. ഈ സാഹചര്യം മുതലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം സുഗമമായി വെളുപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button