KeralaIndia

ചലച്ചിത്രനടന്‍ ദേവനും നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിക്കുന്നു

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ പിന്തുണച്ച് നടൻ ദേവൻ രംഗത്ത്. നിലനിൽപ്പ് വരെ അപകടത്തിലായിട്ടും നോട്ടു പിൻവലിക്കൽ പ്രഖ്യാപിച്ച ഇഛാശക്തിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലാവരും പിന്തുണയ്ക്കണമെന്നാണ് ദേവൻ അഭിപ്രായപ്പെടുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ സംഗീതോത്സവ വേദിയിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ദേവൻ.

അതിർത്തിയിൽ നമ്മുടെ സൈനികർ ദുരിതമനുഭവിക്കുകയാണ്. അവരെ സഹായിക്കണം. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് ക്ഷമയോടെ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് പിന്തുണ നൽകണമെന്നും ദേവൻ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെത്തിയ ദേവൻ സൈനികർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. മേജർ രവിയുടെ പുതിയ മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നിന്നാണ് ദേവൻ തൃപ്രയാർ എത്തിയത്.

കഴിഞ്ഞ ദിവസം നടൻ മോഹൻലാലും പ്രധാനമന്ത്രിയുടെ നടപടിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഈ ‘സർജിക്കൽ സ്‌ട്രൈക്കി’നെ സത്യസന്ധമായ ഇന്ത്യയ്ക്കുള്ള തുടക്കമായി കാണുന്നുവെന്നും സിനിമാ മേഖലയെയെയും തന്നെയും വ്യക്തിപരമായും ബാധിച്ചെങ്കിലും രാജ്യ നന്മയ്ക്ക് വേണ്ടി താൻ ബുദ്ധിമുട്ടുകൾ സഹിക്കുന്നുവെന്നും പരമാർശിച്ചുകൊണ്ടുള്ള മോഹൻ ലാലിന്റെ ബ്ലോഗ് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button