കണ്ണൂര്‍ : ട്രെയിന്‍ യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശികളായ പി ലിജിന്‍(23), കെപി മസീഫ്(23) എന്നിവരാണ് പിടിയിലായത്. 2015 മെയ് 26ന് വൈകിട്ട് നാലോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ യാത്രക്കാരനായ മംഗലാപുരം സ്വദേശി ജയതീര്‍ത്ഥയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് 16 ലക്ഷം കവര്‍ന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയതീര്‍ത്ഥ. കളക്ഷനെടുത്ത പണവുമായി ട്രെയിനില്‍ മടങ്ങാനിരിക്കെയാണ് സംഭവം. ബാഗ് തട്ടിപ്പറിച്ച് ലിജിലും മസീഫും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് പുറമേ രണ്ട് പേര്‍ കൂടി സംഘത്തിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Post Your Comments