ചെന്നൈ: ഓടുന്ന ട്രെയിനിൽ നിന്ന് സെൽഫിയെടുക്കുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ റയില്‍വേ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും.
ട്രെയിനിന്റെ മുകള്ഭാഗം, ചവിട്ടുപടി, എന്ജിന് എന്നിവിടങ്ങളിൽ നിന്ന് യാത്രചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും കുറ്റകരമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് പിഴയോ തടവോ ലഭിക്കും. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരപരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രെയിനിൽ സെൽഫി നിരോധിക്കാനുള്ള ഈ നടപടി. എന്നാൽ സുരക്ഷിതമായ സാഹചര്യങ്ങളിൽ സെൽഫിയെടുക്കുന്നതിന് നിയന്ത്രണമൊന്നുമില്ല.
Post Your Comments