ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ 150 ലേറെ പരസ്യങ്ങൾക്കെതിരെ പരാതി ഉയരുന്നു. ഈ പരസ്യങ്ങൾ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതോ പ്രൊഡക്ട് കമ്പനിയുടെ അവകാശവാദങ്ങള്‍ സാധൂകരിക്കാത്തതോ ആണെന്ന് കണ്‍സ്യൂമര്‍ കംപ്ലെയ്‍ന്‍റ്സ് കൗണ്‍സില്‍ അറിയിച്ചു.
ആരോഗ്യപരിപാലന ഉല്‍പ്പന്നങ്ങളുടെ 27 പരസ്യങ്ങളും വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള 66 പരസ്യങ്ങളും ഭക്ഷണപാനീയ മേഖലയില്‍ നിന്നും 17 ഉം വസ്ത്രവ്യാപാര മേഖലയില്‍ നിന്നും അഞ്ചും മറ്റ് മേഖലകളില്‍ നിന്നായി 37 പരസ്യങ്ങൾക്കെതിരെയാണ് പരാതി. അതേസമയം ചില പരസ്യങ്ങൾ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments