IndiaNews

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നു: വെളിപ്പെടുത്തലുമായി മുൻ വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കർ മേനോൻ. ‘ചോയ്സസ് – ഇൻസൈഡ് ദ് മെയ്ക്കിങ് ഓഫ് ഇന്ത്യാസ് ഫോറിൻ പോളിസി’ എന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജി ഇതിന് അനുകൂലമായിരുന്നു. ഭീകരാക്രമണത്തിനു നേതൃത്വം നൽകിയ ലഷ്കറെ തയിബയുടെ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തണമെന്ന് മൻമോഹനെയും പ്രണബിനെയും താൻ അറിയിച്ചതായും ഈ നിർദേശത്തോടു പ്രണബ് മുഖർജി യോജിപ്പ് പ്രകടിപ്പിച്ചതായും ശിവശങ്കർ മേനോൻ പറയുന്നു. എന്നാൽ അത്തരത്തിൽ ഒരു തിരിച്ചടി നൽകിയാൽ പാകിസ്ഥാന് ലോകരാജ്യങ്ങളുടെ പിന്തുണ ലഭിക്കാൻ സാഹചര്യമൊരുക്കും എന്ന വിലയിരുത്തലിൽ ആ നീക്കത്തിൽനിന്നു പിൻമാറാൻ മൻമോഹൻ സിങ് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്റെ നേതൃത്വത്തിൽ സൈനിക തിരിച്ചടിയുടെ സാധ്യതകൾ പരിശോധിച്ചു. എന്നാൽ മിന്നലാക്രമണത്തിന് പകരം രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്തുകയാണ് ഉചിതമെന്നായിരുന്നു സർക്കാർ തീരുമാനം. അന്നത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു അതെന്നും ശിവശങ്കർ മേനോൻ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button