ബ്രഹ്മചര്യമാണ് ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം.
എല്ലാവര്‍ക്കും ആവശ്യമായ സേവനം നൽകാൻ എപ്പോഴും തയ്യാറാകണം. മാത്രമല്ല ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം. ഇവയൊക്കെയാണ് മണ്ഡലകാലമാസം അയ്യപ്പന്മാർ അനുഷ്ഠിക്കേണ്ടത്.
Post Your Comments