കണ്ണൂർ: അസാധുവാക്കിയ നോട്ടുകൾ കത്തിച്ചുകളയില്ലെന്ന് ആർബിഐ. പകരം നോട്ടുകൾ നുറുക്കിയതിന് ശേഷം ഹാർഡ്ബോർഡ് മേഖലയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ബാങ്കുകളിൽ നിന്നുള്ള നോട്ടുകൾ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്.
അതിനുശേഷം ലോറി വാടക നൽകി റിസർവ്ബാങ്ക് തന്നെ നുറുക്കിയ നോട്ടുകൾ അതാത് കേന്ദ്രങ്ങളിൽ എത്തിച്ച് നൽകും. വളപട്ടണത്തെ ഹാർഡ്ബോർഡ് നിർമാണശാലയിലാണ് കൂടുതൽ നോട്ടുകളും എത്തുന്നത്. ഹാർഡ്ബോർഡും സോഫ്റ്റ്ബോർഡും നിർമ്മിക്കാനുപയോഗിക്കുന്ന പൾപ്പിൽ ഈ നോട്ട് കഷണങ്ങൾ അരച്ച് ചേർക്കുകയാണ് ചെയ്യുന്നത്.
Post Your Comments