NewsIndia

നോട്ട് പിൻവലിക്കൽ: 1400-ഓളം മതസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.
നോട്ട് അസാധുവാക്കിയതിന് ശേഷം കൈകാര്യം ചെയ്ത പണത്തിന്റെ വിവരങ്ങള്‍ തേടി വിവിധ മതസംഘടനകള്‍ക്ക് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കി.നോട്ട് നിരോധിച്ച ശേഷം ചില മതസ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍.

നവംബര്‍ എട്ട് മുതല്‍ നവംബര്‍ 11 വരെയുള്ള ദിവസങ്ങളില്‍ കൈകാര്യം ചെയ്ത പണത്തിന്റെ വിവരങ്ങള്‍ കൈമാറണമെന്നാണ് വിവിധ മതസംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.വന്‍തോതിലുള്ള നിക്ഷേപമാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഈ മതസംഘടനകളിലുണ്ടായത്.

സംഘടനയുടെ സാമ്പത്തികകാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നവംബര്‍ നവംബര്‍ 18-നുള്ളില്‍ കൈമാറണമെന്നും നോട്ടിസില്‍ പറഞ്ഞിട്ടുണ്ട്.രാജ്യമെമ്പാടുമുള്ള 1400-ഓളം മതസംഘടനകള്‍ക്കാണ് ഇതു സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button