മുംബൈ: 500, 1000 നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്ത്.ജനനന്മയ്ക്കു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയതെങ്കില്‍ കുറച്ച് കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്ന് ബോളിവുഡ് താരം അമീര്‍ഖാന്‍ പറഞ്ഞു. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നം അമീര്‍ പറഞ്ഞു.
ഇതുവരെ എല്ലാ നികുതിയും താന്‍ കൃത്യ സമയത്ത് അടച്ചിട്ടുണ്ടെന്നും അതിനാല്‍ നോട്ടു നിരോധനം തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുറച്ച് കാലത്തെ ബുദ്ധിമുട്ടിനു വേണ്ടി ആ നല്ല കാര്യത്തെ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.പ്രധാന മന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1000,500 നോട്ടുകള്‍ നിരോധിച്ചത്. ഇതിനെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ അസഹിഷ്ണുതാ വിവാദത്തില്‍ പെട്ട ആമിര്‍ കേന്ദ്രത്തിന് പിന്തുണയുമായി എത്തിയത് ശ്രദ്ധേയമാണ്.അമീര്‍ ഖാന്റെ പുതിയ സിനിമയായ ദംഗാലിന്റെ ഗാനത്തിന്റെ റിലീസിനിടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. നോട്ടു നിരോധനം കാരണം തന്റെ ചിത്രത്തിനും നഷ്ടം സംഭവിക്കാം. എന്നാല്‍ ഇത്ര വലിയൊരു ദൗത്യത്തിന് മുന്നില്‍ അത് ചെറിയ കാര്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments