ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധിച്ച് ബാബാ രാംദേവ്. യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതിനാല്‍ നോട്ട് നിരോധനം കാരണം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൊതുജനത്തിന് എന്തുകൊണ്ട് സഹിച്ചൂടാ എന്ന് രാംദേവ് ചോദിച്ചു.
നോട്ട് നിരോധനത്തിനെതിരെ രാജ്യത്ത് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് രാംദേവിന്റെ പരാമര്‍ശം. യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ ഏഴ് മുതല്‍ എട്ട് ദിവസം വരെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതുകൊണ്ട് തന്നെ ചെറിയ ബുദ്ധിമുട്ടുകള്‍ ജനത്തിന് സഹിച്ചൂടെ എന്നും രാംദേവ് ചോദിച്ചു.
ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മോദിയെ ആരും കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തീവ്രവാദവും നെക്‌സലിസവും നിയമപരമല്ലാത്ത ബിസിനസ്സുകളും മോദിയുടെ ഈ നീക്കം മൂലം തുടച്ചു നീക്കപ്പെടുമെന്ന് ബാബ രാംദേവ് പറഞ്ഞു.
Post Your Comments