കൊല്ലം : അഞ്ചൽ നെടിയാറ രാമഭദ്രൻ വധക്കേസിൽ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനുമായ എസ് ജയമോഹൻ, ജില്ലാ കമ്മിറ്റി അംഗം കെ ബാബു പണിക്കർ, അഞ്ചൽ ഏരിയാ സെക്രട്ടറി പി എസ് സുമൻ, മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫ് അംഗം മാക്സിൻ, ഡിവൈഎഫ്ഐ നേതാവ് റിയാസ് എന്നിവരെ സിബിഐ അറസ്റ്റു ചെയ്തു. 2010 ഏപ്രിൽ 10ന് രാത്രിയാണ് ഐഎൻടിയുസി നേതാവായ രാമഭദ്രനെ വീട്ടിനുളളിൽ ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് കൊലപ്പെടുത്തിയത്.
ഗൂഢാലോചനാകുറ്റമാണ് ജില്ലാ – ഏരിയാ നേതാക്കളിൽ ആരോപിച്ചിരിക്കുന്നത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്തതിനാണ് റിയാസിനെയും മാക്സെനെയും അറസ്റ്റു ചെയ്തത്. ഇരുവരും പാർടി മെമ്പർമാരാണ്. സിപിഐ നേതാവും മുൻ മന്ത്രിയുമായിരുന്ന പി കെ ശ്രീനിവാസന്റെ മകനാണ് അഞ്ചൽ ഏരിയാ സെക്രട്ടറി പി എസ് സുമൻ.
കസ്റ്റഡിയിലെടുത്തവരെ കൊട്ടാരക്കര ടിബിയിൽ വെച്ച് വീണ്ടും ചോദ്യം ചെയ്യുകയും വൈകുന്നേരത്തോടെ തിരുവനന്തപുരത്തുളള സിബിഐ ഓഫീസിലേയ്ക്കു കൊണ്ടുപോവുകയും ചെയ്തുവെന്നാണ് വിവരം.
Post Your Comments