Latest NewsKeralaNews

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഭീഷണിപ്പെടുത്തി; സിപിഎം നേതാവിനെതിരെ കേസ്

ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ സീറ്റ് ബല്‍റ്റ് ഇടാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സി പി എം നേതാവിനെതിരെ കേസ്. ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ല കമ്മറ്റി മുന്‍ പ്രസിഡന്റും സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ വിനോദിനെതിരെയാണ് കേസ്. വനിതാ എസ് ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

നടുറോഡില്‍ വെച്ചാണ് ഇയാള്‍ നൂറനാട് പൊലീസിനെതിരെ പരസ്യമായ ഭീഷണിയുമായെത്തിയത്. പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിവേകിന്റെ സഹോദരനാണ് വിനോദ്. മാസ്‌ക് ധരിക്കാതെ പൊലീസിനു മുന്നില്‍ അഴിഞ്ഞാടിയിട്ടും ആദ്യം വിനോദിനെതിരെ പൊലീസ് നടപടി എടുത്തിരുന്നില്ല. വിനോദ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് കൊറോണ പെരുമാറ്റ ചട്ടം ലംഘിച്ചതിനും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button