കര്‍ണാടകയില്‍ നിന്ന് മറ്റൊരു ആഡംബര വിവാഹം കൂടി. കോടികൾ ചിലവഴിച്ചാണ് ചെറുകിട വ്യവസായ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേശ് ജാര്‍ക്കിഹോളിയുടെ മകന്റെ വിവാഹം നടത്തിയത്. ബിജെപി മുന്‍ മന്ത്രിയായ ഖാലി ജനാര്‍ദന റെഡിയുടെ മകളുടെ ആഡംബര വിവാഹത്തിന് പിന്നാലെയാണ് കോടികൾ ചിലവഴിച്ച അടുത്ത വിവാഹം.
500 കോടി ചിലവഴിച്ച ജനാര്‍ദന റെഡിയുടെ മകളുടെ വിവാഹത്തോളം വരില്ലെങ്കിലും ചെറുകിട വ്യവസായ മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ മകന് സന്തോഷ് ജാര്‍ക്കിഹോളിയുടെ വിവാഹത്തിനും മോടിയൊട്ടും കുറഞ്ഞില്ല. രമേശ് ജാര്‍ക്കിഹോളി ഒട്ടേറെ പഞ്ചാസാര മില്ലുകളുടെ ഉടമ കൂടിയാണ്. വിവാഹത്തിന് ഒരു ലക്ഷത്തിലേറെ അതിഥികളാണ് പങ്കെടുത്തത്. ഇത്രയും പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന ശീതീകരിച്ച പന്തലിലായിരുന്നു സല്‍ക്കാരം. കര്‍ണാടക നിയമസഭ ശീതകാല സമ്മേളനം ബെളഗാവിയില്‍ നടക്കുന്നതിനാല്‍ പാര്ട്ടിഭേതമെന്യേ നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു.
എന്നാൽ ഖാലി ജനാര്‍ദന റെഡിയുടെ സ്ഥാപനങ്ങിലെ പരിശോധന പ്രഹസനമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതി വകുപ്പ് ഒബളാപുരം മൈനിങ് കമ്പനി, അസോസിയേറ്റഡ് മൈനിങ് കമ്പനി എന്നിവിടങ്ങളിൽ പരിശോധന നടത്തി. പക്ഷെ ഈ രണ്ടു സ്ഥാപനങ്ങളും ഏറെ നാളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. 500 കോടി ചെലവഴിച്ച ആഡംബര വിവാഹത്തിനെതിെര പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കണ്ണില്‍പൊടിയിടാനാണ് പൂട്ടിയിട്ടിരിക്കുന്ന കമ്പനികളില്‍ മാത്രം പരിശോധന നടത്തിയതെന്നാണ് ആരോപണം.
Post Your Comments