ഹസന്‍: സ്വന്തം മാതാപിതാക്കളുടെ അപകട മരണത്തില്‍ സ്വന്തം മേല്‍വിലാസം അറിയാതെ രണ്ട് കുട്ടികള്‍. യുവാവും യുവതിയും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുകയായിരുന്നു. നാനോ കാറാണ് അപകടത്തില്‍പെട്ടത്. കര്‍ണാടകയിലെ ഹസന്‍ എന്ന സ്ഥലത്തേക്ക് പോകവെയാണ് അപകടം നടന്നത്.
അപകടത്തില്‍ യുവാവും യുവതിയും മരണപ്പെടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. എന്നാല്‍, കുട്ടികള്‍ക്ക് സ്വന്തം മേല്‍വിലാസമോ ബന്ധുക്കളെയോ പറയാന്‍ കഴിയുന്നില്ലെന്നാണ് വിവരം. ഒരു വാട്‌സ്ആപ്പ് സന്ദേശ രൂപത്തില്‍ ഫോട്ടോ അടക്കമുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പ്രചരിക്കുന്നുണ്ട്. തിരിച്ചറിയുന്നവര്‍ ഈ കുട്ടികളെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Post Your Comments