കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ പ്രശസ്ത നടന് മോഹന്‍ലാലിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരോക്ഷമായ പ്രതികരണം ബല്‍റാം നടത്തിയത്. മോഹന്‍ലാല്‍ വലിയ ദുരന്തമാണെന്ന് വിശേഷിപ്പിച്ച ബല്‍റാം മികച്ച അഭിനേതാക്കള്‍ തമ്മില്‍ പാരയാണെന്ന് ആരാ പറഞ്ഞേ? എന്ന ചോദ്യവുമായാണ് എത്തിയത്.
മദ്യശാലകള്‍ക്കു മുന്നിലും, തിയേറ്ററിലുമൊക്കെ ക്ഷമയോടെ ക്യൂവില്‍ നില്ക്കുന്നവര് രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി അല്പം വരിനില്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് ലാല്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ സര്‍ജിക്കല്‍ സ്ട്രൈക്കെന്നാണ് ലാല്‍ വിശേഷിപ്പിച്ചത്. എന്നാല്‍, പണം ഉള്ള ലാലിനെ പോലുള്ള വലിയ നടന്മാര്ക്ക് ഇതൊക്കെ പറയാന്‍ കഴിയുമെന്നും സ്ത്രീകളല്ല മദ്യശാലകള്‍ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നതെന്നും ചിലര്‍ ഇതിനെ വിമര്‍ശിച്ചു.
വിടി ബല്‍റാമിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ആനക്കൊമ്പ് പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്മെന്റാണ് ലാല്‍ നടത്തിയതെന്നും വിമര്‍ശനമുണ്ട്.
Post Your Comments