ചില ആചാരങ്ങള്‍ക്കു പുറകില്‍ ഇവ അനുഷ്ഠിക്കുന്നതിനുള്ള കാരണങ്ങൾ ഉണ്ട്. ഹൈന്ദവമതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് വിഗ്രഹാരാധന. വിഗ്രഹത്തില്‍ നമ്മുടെ കണ്ണുകള്‍ കേന്ദ്രികരിക്കുന്നതു വഴി മനസും ഏകാഗ്രമാകുന്നു. ഇത് വഴി മനസ് ഏകാഗ്രമായി പ്രാര്‍ത്ഥിക്കാൻ സാധിക്കും. മനസ് പ്രാര്‍ത്ഥനയുടെ മറ്റൊരു ഘട്ടത്തിലേയ്ക്കു കടക്കും. പൂക്കള്‍ ഹൈന്ദവപൂജാവിധികളില്‍ പ്രധാനം. ഇത് നമ്മുടെ മേല്‍ ചൊരിയുന്ന നന്മകളേയും അനുഗ്രഹങ്ങളേയും സൂചിപ്പിക്കുന്നു. അതുപോലെ ഹൈന്ദവ മതത്തില്‍ പൂജാവിധികളില്‍ പഴവര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നു. പഴങ്ങള്‍ ആത്മസമര്‍പ്പണത്തേയും ത്യാഗത്തേയും സൂചിപ്പിക്കുന്നു.
തേങ്ങ ഉടയ്ക്കുന്ന ചടങ്ങ് ഹിന്ദുമതത്തില്‍ പ്രധാനമാണ്. ശ്രീഫലം എന്നാണ് തേങ്ങ അറിയപ്പെടുന്നത്. ഇത് ഉടയ്ക്കുമ്പോള്‍ നമ്മുടെ അഹം എന്ന ഭാവം ദൈവത്തിനു മുന്നില്‍ എറിഞ്ഞുടക്കുന്നതിനെയാണ് സൂചിപ്പിയ്ക്കുന്നത്. വിളക്കു കത്തിക്കുന്നതു വഴി ഇരുട്ടിനേയും ദുരാത്മാക്കളേയും അകറ്റുന്നു. ഇത് ഭാഗ്യം, ശക്തി, ശുദ്ധത എന്നിവയെ സൂചിപ്പിക്കുന്നു. പൂജാദികര്‍മങ്ങളില്‍ ചന്ദനത്തിരികള്‍ ഒരുമിച്ചു വച്ച് കത്തിക്കാറുണ്ട്. ഇത് വിവിധ വസ്തുക്കള്‍ക്കുള്ള നമ്മുടെ ആഗ്രഹങ്ങളെ എരിഞ്ഞടങ്ങുന്നു. ഹൈന്ദവാചാരങ്ങളില്‍ പൂര്‍ണകുംഭത്തിന് പ്രസക്തിയേറെയാണ്. ഇതില്‍ നിറച്ച ജലം ജീവനേയും കുംഭം ഭൂമിയേയും തേങ്ങ വേദജ്ഞാനത്തേയും സൂചിപ്പിക്കുന്നു. നാം ദൈവത്തിനു സമര്‍പ്പിക്കുന്ന നിവേദ്യം നമ്മുടെ അഞ്ജാനത്തേയാണ് സൂചിപ്പിയ്ക്കുന്നത്. ഇത് ഭഗവാനു പൂജിച്ചു കഴിയുമ്പോള്‍ അജ്ഞാനം ജ്ഞാനത്തിലേയ്ക്കു മാറുന്നു. ഇതു കഴിയ്ക്കുന്നത് വഴി നമുക്ക് ജ്ഞാനം ലഭിയ്ക്കുന്നു.
Post Your Comments