മുംബൈ: വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് തന്റെ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധനായി മുബൈ സ്വദേശി രംഗത്ത്. ഫാഹിം അന്‍സാരി എന്ന യുവാവാണ് മാലിയിൽ ഒരു കേസിൽപെട്ട് കുടുങ്ങികിടന്ന തന്നെ നാട്ടിലെത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്‌ത സുഷമ സ്വരാജിനോടുള്ള നന്ദി പ്രകടിപ്പിക്കാൻ വൃക്ക നൽകാൻ തയ്യാറായി രംഗത്ത് വന്നിരിക്കുന്നത്.
വൃക്ക നല്‍കാന്‍ സന്നദ്ധനാണെന്ന വിവരം അദ്ദേഹം സ്ഥലം എംപിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സുഷമ സ്വരാജിന് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ഭോപ്പാലിലെ ഒരു ട്രാഫിക് കോണ്‍സ്റ്റബിളും രംഗത്ത് വന്നിരുന്നു.
Post Your Comments