കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത 200പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെളിവുകൾ ഹാജരാക്കാനാകാതെ കെ ബാബുവും ബന്ധുക്കളും കുഴഞ്ഞുകയാണ്. നിരവധി തവണ ചോദ്യം ചെയ്തിട്ടും സ്വര്‍ണം വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിജിലിന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കെ ബാബുവിന്റെയും മക്കളുടേയും ബാങ്ക് അകൗണ്ടുകൾ വിജിലന്‍സ് പരിശോധിച്ചിരുന്നു. 200 പവൻ സ്വർണാഭരണങ്ങൾ മക്കളുടെ ലോക്കറിൽ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ സ്വര്‍ണം മുഴുവന്‍ പരമ്പരാഗതമായി കിട്ടിയതാണെന്നാണ് ബാബു വിശദീകരിച്ചത്. എന്നാല്‍ ഇത് അന്വേഷണ സംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സ്വര്‍ണത്തിന്റെ ബില്ലോ രേഖകളോ ഹാജരാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
ഇതിനിടെ കെ ബാബുവിന്റെ മകളുടെ ഭര്‍തൃവീട്ടുകാര്‍ തേനിയില്‍ ഭൂമി വാങ്ങയതിന്റെ രേഖകള്‍, തമിഴ്‌നാട് രജിസ്‌ട്രേഷ്ന്‍ വകുപ്പ് വിജിലന്‍സിന് കൈമാറി. ബിനാമി പേരില്‍ കെ ബാബു വാങ്ങിയ ഭൂമിയാണിതെന്നാണ് ആരോപണം. ഇളയ മകള്‍ ഐശ്വര്യയുടെ ഭര്‍തൃപിതാവ് എംഎന്‍ ബാബു, ഇദ്ദേഹത്തിന്റെ സുഹൃത്ത് പിഎ ബേബി, ഭാര്യ ശാന്തി എന്നിവരുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്.
ഭൂമി വാങ്ങുന്നതിനായി പിഎ ബേബി ബാങ്ക് വായ്പ എടുത്തതിന്റെ രേഖകള്‍ ലഭിച്ചിട്ടുണ്ട്. അതേ സമയം ഭൂമി ഇടപാടില്‍ കെ ബാബുവിനെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഇതേ വരെ ലഭിച്ചിട്ടില്ല.
Post Your Comments