![jayalalitha in hospital](/wp-content/uploads/2016/11/CxKR_yuWgAQUT7P.jpg)
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ജയലളിതയുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍ ഇനിയും രണ്ടുമാസത്തോളമെടുക്കുമെന്നും തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സാധാരണ നിലയിലാണെന്നും അണുബാധയുണ്ടാകാതിരിക്കാനാണ് ജയലളിതയെ തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മാറ്റാത്തതെന്നും കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡി അറിയിച്ചിരുന്നു.
Post Your Comments